ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെയും മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) രംഗത്ത്. നവംബർ 12-ന് കെ.പി.സി.സിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.സംസ്ഥാന നേതാക്കളും തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കും. രാഷ്ട്രീയ നേതൃത്വത്തിന്റെയും ദേവസ്വം ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി തന്നെ അംഗീകരിച്ച സാഹചര്യത്തിൽ എല്ലാവരും രാജിവെച്ച് പുറത്തുപോകണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.