ഓപ്പറേഷന്‍ നുംഖോറില്‍ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്. കോയമ്പത്തൂരിലെ വാഹനമാഫിയയുമായുള്ള അമിത്തിന്റെ ബന്ധവും അന്വേഷിക്കുന്നുണ്ട്. താരങ്ങള്‍ക്കടക്കം വാഹനം എത്തിച്ച് നല്‍കുന്നത് അമിത്താണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇടപാടുകളില്‍ അടക്കം സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം . അമിത്തിനെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.