Share this Article
News Malayalam 24x7
പ്രധാനമന്ത്രി അയർലൻഡിന്റെ സ്വാതന്ത്ര്യദിനമാണോ ആഘോഷിക്കുന്നത്? ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്‌ക്വയറായി ഉപയോ​ഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര
വെബ് ടീം
posted on 15-08-2026
1 min read
pavan khera

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയർലൻഡിന്റെ സ്വാതന്ത്ര്യദിനമാണോ ആഘോഷിക്കുന്നതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. ഇന്ത്യയുടെ 80-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മോദി ഇന്ന് ചെങ്കോട്ടയിലേക്ക് ധരിച്ചെത്തിയ കോട്ടിലെ ‘പോക്കറ്റ് സ്‌ക്വയർ’ ചൂണ്ടിക്കാട്ടിയാണ് ഖേര എക്സിലൂടെ ചോദ്യം ചോദിച്ചത്. 

‘സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു. അല്ലെങ്കിൽ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം അയർലൻഡിനെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതായാണ് തോന്നുന്നത്,’ എന്ന് പവൻ ഖേര എക്സിൽ കുറിച്ചു.ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ചുള്ള പോക്കറ്റ് സ്‌ക്വയറാണ് പ്രധാനമന്ത്രി ഇന്ന് ഉപയോഗിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പവൻ ഖേര പങ്കുവെച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories