Share this Article
News Malayalam 24x7
നാട്ടിലെത്താനിരിക്കുന്ന മലയാളികൾക്ക് ചെറിയ ആശ്വാസം; ബംഗളൂരു- എറണാകുളം വന്ദേഭാരതിന് 16 കോച്ചുകള്‍; സര്‍വീസ് മറ്റന്നാള്‍ മുതല്‍
വെബ് ടീം
posted on 15-08-2026
1 min read
vandhebharath

തിരുവനന്തപുരം: ഓണക്കാലത്ത് ബംഗളൂരു മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സഹായകരമായേക്കാവുന്ന ഇടപെടലുമായി റെയിൽവേ. ബംഗളൂരു - എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ് മറ്റന്നാള്‍ മുതല്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.

നിലവില്‍ വെറും 8 കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ പിന്‍വലിച്ചാണ് റെയില്‍വേ യാത്രക്കാര്‍ക്കായി പുതിയ വലിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.രാവിലെ 5.50ന് ബംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങുന്ന വന്ദേഭാരത് 1.50ന് എറണാകുളം സൗത്തില്‍ എത്തും. എറണാകുളത്ത് നിന്ന് ഉച്ചക്ക് 2.20ന് എടുക്കുന്ന ട്രെയിന്‍ രാത്രി 11ന് ബംഗളൂരിലെത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories