കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്‌ളോറന്‍സ് ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. എന്‍ഡേയില്‍ നിന്ന് ഏകദേശം 68 കിലോമീറ്റര്‍ മാറിയാണ് പ്രഭവകേന്ദ്രം. ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഭൂകമ്പമുണ്ടായത്. യുഎസ് ജിയോളിജല്‍ സര്‍വേ പ്രകാരം പ്രദേശത്ത് 5.9, 5.6, 6.1 തീവ്രത രേഖപ്പെടുത്തിയ മൂന്ന് തുടര്‍ചലനങ്ങളുണ്ടായതായും റിപ്പോര്‍ട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകി . ബീച്ചുകളിലും നദീതിരങ്ങളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.