Share this Article
News Malayalam 24x7
അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും
Arjun Ayanki Case

കോതമംഗലം, ഊന്നുകല്‍ SHOമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കേസന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഇതിനായി 5 ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകും. അർജുൻ ആയങ്കിയെ ഇന്നലെ കോതമംഗലം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 


കോതമംഗലം എസ്.എച്ച്.ഒ. കെ.ആര്‍. പ്രശാന്ത്കുമാറിനെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഊന്നുകല്‍ എസ്.എച്ച്.ഒ. ബി.എസ്. ആദര്‍ശിനെ ഇന്‍സ്റ്റയിലൂടെ വെല്ലുവിളിച്ചത് ഉള്‍പ്പെടെയുള്ള കേസിലാണ് അന്വേഷണം നടക്കുന്നത്. 

മേയ് 3-ന് പുന്നേക്കാട് ഹോംസ്റ്റേയില്‍നിന്ന് ആയങ്കി ഉള്‍പ്പെടെ ആറംഗസംഘത്തെ ക്രിമിനല്‍ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.എസ്.എച്ച്.ഒ.യെ ഭീഷണിപ്പെടുത്തിയതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. കോതമംഗലം, ഊന്നുകല്‍ പൊലീസ് സ്റ്റേഷനുകളിലായി ആയങ്കിയുടെ പേരില്‍ മൂന്നുകേസുകളാണ് നിലവിലുള്ളത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories