Share this Article
News Malayalam 24x7
കൈയിൽ മദ്യക്കുപ്പി, യൂണിഫോമിൽ സ്കൂളിലിരുന്ന് മദ്യപിച്ച് വിദ്യാർഥിനികൾ; വിഡിയോ പുറത്ത്, അന്വേഷണം
വെബ് ടീം
posted on 14-08-2026
1 min read
tn girls

ചെന്നൈ: സ്കൂളിനകത്ത് വിദ്യാർഥികൾ മദ്യപിക്കുന്നതിന്‍റെ വിഡിയോ പുറത്ത്. കന്യാകുമാരി തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ‌ ക്ലാസ് മുറിക്കുള്ളിൽ മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നാലെ സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റുകയും കന്യാകുമാരി കലക്‌ടർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഓഗസ്റ്റ് ഒന്നിന് പരീക്ഷകൾ‌ക്കായി പ്രത്യേക പരിശീലന ക്ലാസുകളുണ്ടായിരുന്നു. അതിനു ശേഷമാണ് വിദ്യാർഥികൾ മദ്യപിച്ചത്. യൂണിഫോമിലാണ് വിദ്യാർഥികളെ കാണുന്നത്. പുറത്തുനിന്നു കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചും മദ്യത്തേക്കുറിച്ചും വിദ്യാർഥികൾ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. മറ്റൊരു വിദ്യാർഥിയാണ് വിഡിയോ എടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories