നിര്‍മിതബുദ്ധിയുടെ കാലത്ത് തങ്ങളുടെ ശബ്ദവും രൂപവും ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചനും, അഭിഷേക് ബച്ചനും. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള എഐ വീഡിയോകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്നാണ് ഇരുവരുടേയും ആവശ്യം. യൂട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകള്‍ എഐ പ്ലാറ്റ്ഫോമുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഗൂഗിളിന് നിര്‍ദേശം നല്‍കണമെന്നും ബോളിവുഡ് താരങ്ങള്‍ കോടതിയോട് ആവശ്യപ്പെട്ടു.