Share this Article
image
കോട്ടയം ജില്ലയില്‍ ബിപിഎല്‍ കുടുബങ്ങള്‍ക്കുള്ള സൗജന്യ വൈ ഫൈ കണ്ക്ഷന്‍ കേരളവിഷന്‍ വഴി നല്‍കിത്തുടങ്ങി
വെബ് ടീം
posted on 27-05-2023
1 min read

കോട്ടയം: കേരള സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി ഉപഭോക്താകളിലെത്തിച്ച് കേരളാ വിഷന്‍.കോട്ടയം ജില്ലയില്‍  ബിപിഎല്‍ കുടുബങ്ങള്‍ക്കുള്ള സൗജന്യ വൈ ഫൈ കണ്ക്ഷന്‍ കേരളാവിഷന്‍ വഴി നല്‍കിത്തുടങ്ങി.സംസ്ഥാനത്ത് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണിന്റെ സൗജന്യ വൈ ഫൈ കണക്ഷന്‍ സംസ്ഥാനത്തുടനീളം കേരളാവിഷന്‍ എത്തിക്കുന്നത്. കോട്ടയം ജില്ലയില്‍ ഇതുവരെ 125 പേര്‍ക്ക്  കണക്ഷന്‍ നല്‍കി. വിവിധ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും സൗജന്യ കണ്ക്ഷന്‍ എത്തും.

ജില്ലയിലെ കണക്ഷന്‍ വിതരണോദ്ഘാടനം സിഒഎ കോട്ടയം ജില്ലാ പ്രസിഡന്റ് ഒ.വി വര്‍ഗീസ് പുതുപ്പള്ളി പഞ്ചായത്തില്‍ നിര്‍വഹിച്ചു. അഞ്ചാം വാര്‍ഡ് മെമ്പര്‍ കെഎം ഫിലിപ്പ്ിന് വൈ ഫൈ മോഡം കൈമാറിയായിരുന്നു ഉദ്ഘാടനം.തലപ്പലം പഞ്ചായത്ത്ുതല ഉദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ് അനുപമ വിശ്വനാഥ് നിര്‍വഹിച്ചു.

കെസിസിഡിഎല്‍ ചെയര്‍മാന്‍ ബിനു.വി. കല്ലേപ്പിള്ളിയുടെ സാന്നിധ്യത്തില്‍, വിഷ്ണു പ്രിയ കാഞ്ഞിരക്കാട്ടു പാറയിലിന് കണക്ഷന്‍ നല്‍കി.എലിക്കുളം ഗ്രാമപഞ്ചായത്തിലെ കണക്ഷന്‍ വിതരണോദ്ഘാടനം  ഒന്നാം വാര്‍ഡിലെ പ്രമീള കുമാരിക്ക് നല്‍കി പഞ്ചായത്തു പ്രസിഡന്റ്  എസ്  ഷാജി നിര്‍വഹിച്ചു.ചെമ്പ് പഞ്ചായത്തിലെ കണക്ഷന്‍ വിതരണം ഏനാദിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സുകന്യ സുകുമാരന്‍ നിര്‍വഹിച്ചു. ഒമ്പതാം വാര്‍ഡിലെ ആതിര തെന്നാപ്പള്ളിക്കാണ് ആദ്യം കണക്ഷന്‍ നല്‍കിയത്. പഞ്ചായത്തിലെ 14 വാര്‍ഡുകളിലും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നുണ്ട്.ഷഹനാസ് ഖാന്‍, അനീഷ്, രജീഷ് സിയാദ്, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories