Share this Article
News Malayalam 24x7
മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ
വെബ് ടീം
posted on 13-10-2024
1 min read
SFIO took statement of Chief Minister's daughter

മാസപ്പടി കേസിൽ  നിർണായക നീക്കം. മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്ത്  എസ്എഫ്ഐഒ.  മൊഴിയെടുക്കാന്‍ SFIO നേരിട്ട് വിളിപ്പിക്കുകയായിരുന്നു. വീണ വിജയൻ ഹാജരായത് ചെന്നൈ ഓഫീസിൽ. 

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടി വാങ്ങിയെന്ന കേസിലാണ് SFIO യുടെ ഭാഗത്ത്‌ നിന്നുള്ള നിർണായക നീക്കം. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീണാ വിജയന്റെ മൊഴി  രേഖപ്പെടുത്തിയത്. ചെന്നൈ ഓഫീസിൽ ഹാജരായ വീണാ വിജയനിൽ നിന്ന് എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് ആണ് വിവരങ്ങൾ ശേഖരിച്ചത്. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന.. കേസ് എടുത്ത് 10 മാസങ്ങൾക്ക് ശേഷമാണ് നിർണായക നീക്കമെന്നതും പ്രസക്തം.

SFIO അന്വേഷണത്തിൽ പുതുമയൊന്നുമില്ലെന്നും ഇതോടെ സിപിഎം ബിജെപി ഒത്തുതീർപ്പ് ആരോപണം പൊളിഞ്ഞെന്നുമാണ് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ പ്രതികരണം.

അതേസമയം SFIO അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു..

കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ​ഗൃഹപാഠം ചെയ്തിട്ടാണെന്ന്  അഭിഭാഷകനും പരാതിക്കാരനുമായ ഷോൺ ജോർജ്ജ്. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്നും ഷോൺ പറഞ്ഞു. കേന്ദ്ര സർക്കാർ വീണാ വിജയനെ സഹായിക്കുന്നു എന്ന ആരോപണം ഉയർത്തി മാത്യു കുഴൽനാടൻ എം എൽ എയും രംഗത്തെത്തി..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories