Share this Article
News Malayalam 24x7
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കപ്പല്‍ തടഞ്ഞു
Ship Carrying Human Rights Activists Stopped

ഗാസയിലേക്ക് സഹായവുമായി എത്തിയ മനുഷ്യാവകാശപ്രവര്‍ത്തകരുടെ കപ്പല്‍ ഇസ്രയേല്‍ തടഞ്ഞു.സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ഫ്‌ളോട്ടില്ല എന്ന കപ്പലാണ് ഇസ്രായേലി കമാന്‍ഡോകള്‍ തടഞ്ഞത്.  പാലസ്തീന്‍ അനുകൂല സംഘടന ഫ്രീഡം ഫ്‌ളോട്ടില്ല കോയലിനേഷനാണ് കപ്പല്‍ അയച്ചത്. യൂറോപ്യന്‍ പാര്‍ലമെന്റംഗം റിമ ഹസ്സന്‍ അടക്കം കപ്പിലിലുണ്ടായിരുന്നു. കപ്പലിനകത്ത് കമാന്‍ഡോകള്‍ പ്രവേശിച്ചതോടെ ലൈഫ് ജാക്കറ്റ് ധരിച്ച റിമ ഹസ്സന്‍ കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കപ്പലിലെ ജീവനക്കാരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തതായി റിമ ഹസ്സന്‍ പറഞ്ഞു. വെള്ളിയാഴ്ച സിസിലിയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന നാവിക ഉപരോധത്തെ വെല്ലുവിളിക്കുന്നതിനാണ് കപ്പല്‍ അയച്ചതെന്ന് ഫ്രീഡം ഫ്‌ളോട്ടില്ല കോയലിനേഷന്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories