Share this Article
News Malayalam 24x7
പാകിസ്ഥാനില്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം;പതിനഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
Pakistan Military Base Terror Attack

പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പതിനഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. മുപ്പത് പേര്‍ക്ക് സാരമായി പരിക്കേറ്റു. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ഭീകരാക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ സൈനികര്‍ ക്യാമ്പിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തില്‍ സമീപത്തെ പള്ളി തകര്‍ന്ന് നിരവധിപേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടത്തിയ 6 ഭീകരരെ വധിച്ചുവെന്ന് പാക് സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘം പാക് താലിബാന്‍ ഏറ്റെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories