ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പരിഷ്‌കരണവുമായി ഹൈക്കോടതി. ജനന സര്‍ട്ടിഫികറ്റില്‍ നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണം. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാവ് എന്ന് രേഖപ്പെടുത്തണം. മാതാപിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ ഹര്‍ജിയിലാണ് ഉത്തരവ്.