Share this Article
Union Budget
വെട്ടിലാക്കി വെളിച്ചെണ്ണയുടെ വിലക്കയറ്റം
Coconut Oil Price Hike Causes Concern

വെളിച്ചെണ്ണയുടെ വിലക്കയറ്റം കുടുംബങ്ങളിലെ അടുക്കള ബജറ്റിനെ മാത്രമല്ല താളം തെറ്റിച്ചത്. തെരുവോരങ്ങളില്‍ എണ്ണപ്പലഹാരങ്ങളുടെയും വിവിധ വറവുകളുടെയും കച്ചവടം നടത്തുന്നവരെയും വിലക്കയറ്റം ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മറ്റു എണ്ണകള്‍ ഉപയോഗിച്ചാല്‍ കച്ചവടം കുറയുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്..


എണ്ണയ്ക്ക് വില വര്‍ധിച്ചതോടെ ബേക്കറി മുഖേനെ വില്‍പ്പന നടത്തുന്ന കായ, ചക്ക,  ഉരുളക്കിഴങ്ങ്, കപ്പ തുടങ്ങിയ ചിപ്‌സുകളുടെ നിര്‍മാതാക്കളും മിക്‌സ്ചര്‍ ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ യൂണിറ്റുകളും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്... വെളിച്ചെണ്ണയില്‍ വറുത്തുകോരി ഉണ്ടാക്കുന്ന എണ്ണ പലഹാരം ഉള്‍പ്പെടെയുള്ളവ ഉല്പാദിപ്പിക്കുന്ന ചെറുകിട കച്ചവടക്കാരും സാമ്പത്തിക ഞെരുക്കത്തിലാണ്..

ഒരു മാസത്തിനിടെ വെളിച്ചെണ്ണ വില ഇരട്ടിയിലേറെയാണ് വര്‍ദ്ധിച്ചത്. പലരും ഇതിനോടകം തന്നെ വെളിച്ചെണ്ണയില്‍ നിന്നും മറ്റു ഓയിലുകളിലേക്ക് മാറി. വെളിച്ചെണ്ണയില്‍ വറുക്കുന്ന ഇനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. മറ്റു എണ്ണകള്‍ ഉപയോഗിച്ചാല്‍ കച്ചവടം കുറയുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്..

നിലവില്‍ വെളിച്ചെണ്ണകളുടെ ബ്രാന്‍ഡ് അനുസരിച്ച് ചില്ലറ വിപണിയില്‍ ലിറ്ററിന് 400 മുതല്‍ 480 രൂപ വരെയാണ് വില.. ആറുമാസം മുമ്പ് വില ശരാശരി 240 രൂപയായിരുന്നു... ഇപ്പോഴത്തെ നിലയില്‍ വിലവര്‍ധന തുടര്‍ന്നാല്‍ ഓണം എത്തുമ്പോഴേക്കും വില 600 രൂപ കടക്കും എന്നാണ് വിലയിരുത്തല്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories