Share this Article
News Malayalam 24x7
വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

The High Court will again consider the issue of modification in vehicles today

വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിയമം ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു.

നമ്പര്‍ പ്ലേറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും ആയിരുന്നു നിയമം ലംഘിച്ചു കൊണ്ടുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതില്‍ സര്‍ക്കാര്‍ വാഹനത്തിനെതിരെ നടപടി സ്വീകരിക്കുവാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. കെഎംഎംഎല്‍ എം.ഡിയുടെ വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനായിരുന്നു നിര്‍ദേശം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories