Share this Article
KERALAVISION TELEVISION AWARDS 2025
ഡിസംബറില്‍ പൂര്‍ത്തീകരിച്ച് 2026 പുതുവത്സര സമ്മാനമായി NH 66 നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
വെബ് ടീം
posted on 04-06-2025
1 min read
minister riyas

ദേശീയപാത 66 ഈ ഡിസംബറില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്. 2026 പുതുവത്സരസമ്മാനമായി പാത നാടിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതായി മന്ത്രി റിയാസ് അറിയിച്ചു.ദേശീയപാത 66 മലയാളിയുടെ സ്വപ്‌ന പദ്ധതിയാണ്. ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വളരെയേറെ തുക ദേശീയപാതയ്ക്കായി മുടക്കുന്നുവെന്നതും വലിയ പ്രത്യേകതയാണ്. 5600 കോടി രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത്. ദേശീയപാതയുമായി ബന്ധപ്പെട്ടുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെപ്പറ്റി മുഖ്യമന്ത്രി മന്ത്രി നിതിന്‍ ഗഡ്കരിയോട് സംസാരിച്ചുവെന്നും കൂരിയാട് ഇന്നത്തെ ചര്‍ച്ചയുടെ ഭാഗമായെന്നും റിയാസ് പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ഗഡ്കരി ഉറപ്പ് നല്‍കി. രണ്ട് കാര്യങ്ങളിലൂന്നിയായിരുന്നു ഇന്നത്തെ ചര്‍ച്ച. നിര്‍മാണത്തിലെ അപാകത പ്രധാന ചര്‍ച്ചയായി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുക എന്നതാണ് രണ്ടാമതായി ചര്‍ച്ചയായത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. കേരളം പോലെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശത്ത് ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി വരുന്നത് മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ ഭാരിച്ച തുകയാണ്. വീതിയുള്ള പാത നിര്‍മിക്കുക എന്നത് ഇവിടെ എളുപ്പമുള്ള കാര്യമല്ല. ഇപ്പോള്‍ തന്നെ ദേശീയപാത നിര്‍മാണം വൈകി. റോഡ് നിര്‍മാണം നിന്നുപോയിട്ടില്ലെന്നും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കേന്ദ്രമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories