Share this Article
News Malayalam 24x7
രക്ഷാപ്രവര്‍ത്തനത്തിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേരെ കാണാതായി
A Coast Guard helicopte

രക്ഷാപ്രവര്‍ത്തനത്തിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേരെ കാണാതായി. ഗുജറാത്തിലെ പോര്‍ബന്ധര്‍ തീരത്ത് അറബിക്കടലിലാണ് അപകടം. ഹരിലീല എന്ന കപ്പലില്‍ നിന്ന് ജീവനക്കാരനെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിനിടെയാണ് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്.

ഇന്നലെ രാത്രിയാണ് അപകടം.ഒരാളെ കടലില്‍ നിന്ന് കണ്ടെടുത്തു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നാല് കപ്പലുകളും രണ്ടു വിമാനങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories