Share this Article
News Malayalam 24x7
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 2026 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്
 TMC Announces Candidates for 291 Seats

2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രഖ്യാപിച്ചു. ആകെ 294 സീറ്റുകളുള്ള ബംഗാളിൽ 291 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് ഇത്തവണ ജനവിധി തേടുന്നത്. ബാക്കി മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്കായി മാറ്റിവെച്ചു.സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രാതിനിധ്യത്തിന് വലിയ പ്രാധാന്യമാണ് ഇത്തവണയും മമത നൽകിയിരിക്കുന്നത്. ആകെ സ്ഥാനാർത്ഥികളിൽ 18 ശതമാനത്തോളം വനിതകളാണ്. അതായത് 291 സ്ഥാനാർത്ഥികളിൽ 52 പേർ വനിതകളാണ്.

മമത ബാനർജിക്ക് പുറമെ ഡോ. ശശി പഞ്ജ, കപിത മണ്ഡൽ, ഡോ. കർബി മന്ന തുടങ്ങിയ പ്രമുഖ വനിതാ നേതാക്കൾ പട്ടികയിൽ ഇടംപിടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സ്ത്രീ വോട്ടർമാരുടെ ശക്തമായ പിന്തുണ തൃണമൂലിന്റെ വിജയത്തിൽ നിർണ്ണായകമായിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച തൃണമൂൽ എംപിമാരിൽ ഏകദേശം 38 ശതമാനവും വനിതകളായിരുന്നു എന്നത് പാർട്ടിയുടെ ഈ നയം അടിവരയിടുന്നു.

സിനിമ-സാംസ്കാരിക മേഖലകളിൽ നിന്നുള്ളവർക്കും കുടുംബാംഗങ്ങൾക്കും പട്ടികയിൽ പരിഗണന ലഭിച്ചിട്ടുണ്ട്. പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ സോഹം ചക്രവർത്തി, മുതിർന്ന നേതാവ് മദൻ മിത്ര, മുൻ മാധ്യമപ്രവർത്തകൻ ദേവ്‌ദീപ് പുരോഹിത് എന്നിവർ ജനവിധി തേടും. കൂടാതെ, പ്രമുഖ എംപി കല്യാൺ ബാനർജിയുടെ മകൻ പ്രഭാത് ബാനർജിയും ഇത്തവണ മത്സരരംഗത്തുണ്ട്.


തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പ്രചാരണ രംഗത്ത് മുന്നിലെത്താനാണ് തൃണമൂൽ ലക്ഷ്യമിടുന്നത്. വനിതകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകുന്ന ഈ പട്ടികയിലൂടെ അധികാരം നിലനിർത്താമെന്നാണ് മമത ബാനർജിയുടെ പ്രതീക്ഷ.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories