Share this Article
News Malayalam 24x7
മുഖ്യമന്ത്രി ചർച്ച; സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ മഴ
 Baby Goats Fighting Over a Stool Mocks Kerala Congress CM Conflict

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാരാണെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ തുടരുന്നതിനിടെ, സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു. നേതാക്കളുടെ പരസ്പരമുള്ള വടംവലിയെയും തർക്കങ്ങളെയും പരിഹസിച്ചുകൊണ്ടുള്ള രസകരമായ മീമുകളും വീഡിയോകളുമാണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തരംഗമാകുന്നത്.

ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു സ്റ്റൂളിന് മുകളിൽ കയറി നിൽക്കാൻ മത്സരിക്കുന്ന ഒരുപറ്റം ആട്ടിൻകുട്ടികളുടെ വീഡിയോയാണ്. സ്റ്റൂളിന് മുകളിൽ ഒരാൾ കയറി നിൽക്കുമ്പോൾ മറ്റുള്ളവർ ചേർന്ന് താഴേക്ക് തള്ളിയിടുകയും, തുടർന്ന് ഓരോരുത്തരും അവിടെ കയറാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 'കെപിസിസി ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.


വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ നടക്കുന്ന അധികാര പോരാട്ടത്തെയാണ് ഈ വീഡിയോയുമായി നെറ്റിസൺസ് ഉപമിക്കുന്നത്. കോൺഗ്രസ് ഗ്രൂപ്പുകളിലും ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ ചർച്ചകൾ മുറുകുന്നതിനിടെ ഇത്തരം ലഘുവായ ട്രോളുകൾ ജനങ്ങൾക്കിടയിൽ വലിയ ചിരിയാണ് പടർത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories