Share this Article
News Malayalam 24x7
കരൂര്‍ ദുരന്തം; പ്രഖ്യാപനങ്ങളുമായി ടി വി കെ
 TVK Announces Aid for Victims' Families

കരുർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് പൂർണ്ണമായും ഏറ്റെടുക്കുമെന്നും ടിവികെ ഉറപ്പ് നൽകി. കൂടാതെ, മെഡിക്കൽ ഇൻഷുറൻസ് സൗകര്യങ്ങളും കുടുംബങ്ങൾക്ക് ലഭ്യമാക്കും.


കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് അനുകൂലമായ വിധി ടിവികെയ്ക്ക് ലഭിച്ചിരുന്നു. ഇത് ടിവികെയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകിയിട്ടുണ്ട്. കരുർ ദുരന്തം അന്വേഷിക്കാൻ സ്വതന്ത്ര ഏജൻസിയെ നിയോഗിക്കണമെന്ന ടിവികെയുടെ ഹർജി സുപ്രീം കോടതി പരിഗണിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.


ഇന്ന് ടിവികെ സമിതി കരുരിലെ ദുരന്തബാധിതരുടെ വീടുകൾ സന്ദർശിക്കും. ദുരന്തം നടന്നതിന് പിന്നാലെ വിജയ് കരുർ സന്ദർശിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് വിജയിക്ക് കരുർ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. പൊലീസിന്റെ ഈ നിലപാടിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.


വിജയ് സന്ദർശനം നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചപ്പോൾ പൊലീസ് അതിനെ എതിർക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. അന്ന് പൊലീസ് നൽകിയ പരാതി സ്വീകരിക്കുകയോ വേണ്ടത്ര ശ്രദ്ധ നൽകുകയോ ചെയ്തിരുന്നില്ല. ഇതെല്ലാം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഡിഎംകെ ഉൾപ്പെടെയുള്ള പല കേസുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എക്‌സിലും മറ്റും പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയും വ്യാപകമായ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ വിജയ് കരുർ സന്ദർശിക്കുമെന്നുള്ള പ്രഖ്യാപനം ദുരന്തബാധിതർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories