ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലിനെതിരായ പ്രതിഷേധത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സഖ്യയോഗം ഇന്ന് ചേരും. രാഹുല്‍ ഗാന്ധിയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പ്രതിഷേധിക്കും. ഇന്നലെയുണ്ടായ ബഹളത്തിനിടെ ലോക്‌സഭയിലും രാജ്യസഭയിലും ഓരോ ബില്ലുകള്‍ പാസാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നു എന്നതിന് നാളെ കര്‍ണാടകയില്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.