ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള നാലാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 14 മലയാളികളടങ്ങിയ സംഘമാണ് ഡല്‍ഹിയില്‍ എത്തിയത്. സംഘത്തില്‍ 12 പേരും വിദ്യാര്‍ത്ഥികളാണ്. ഇവര്‍ വിവധ വിമാനങ്ങളിലായി കൊച്ചി,കോഴിക്കോട്,കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ടു. ഇസ്രയേലില്‍ നിന്ന് ഒഴിപ്പിച്ചവരുമായി പുറപ്പെട്ട വിമാനം എത്തി. ഖത്തര്‍ വ്യോമ പാത അടച്ചതിനാലാണ് വിമാനം വൈകുന്നത്. ജോര്‍ദാനിലെ അമനില്‍ നിന്നും വരുന്ന വിമാനത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 161 പേരുണ്ട്. ഇന്നലെ താത്രി പതിനൊന്നരയ്ക്ക് എത്തേണ്ട 3 വിമാനങ്ങളാണ് വൈകുന്നത്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തേക്കെത്തിക്കുന്നതിനായാണ് ഓപ്പറേഷന്‍ സിന്ധു ആരംഭിച്ചത്.