Share this Article
News Malayalam 24x7
20 മണിക്കൂർ നിരീക്ഷണം, അത്യപൂര്‍വ ചിത്രം; ശനി ഗ്രഹത്തിന്റെ പുതിയ ചിത്രവുമായി നാസ
വെബ് ടീം
posted on 01-07-2023
1 min read
NASA Unveils Stunning Image Of Saturn's Rings By James Webb Telescope

ഇരുപത് മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിനു ഒടുവിലാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് ഈ അത്യപൂർവചിത്രമെടുത്തത്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിച്ചുതരുന്ന ഒരു അപൂര്‍വചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശനിഗ്രഹത്തിന്റെ ഈ ഇന്‍ഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില പാറ്റേണുകളും പകര്‍ത്തിയിട്ടുണ്ട്. വളയങ്ങള്‍ വളരെയധികം പ്രകാശിക്കുന്നതായി ജെയിംസ് വെബ് ടെലിസ്‌കോപ്പ് ചിത്രം തെളിയിക്കുന്നു.

ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ ശനി ഗ്രഹം വളരെ ഇരുണ്ടതായാണ് കാണപ്പെടുന്നത്. മീഥെയ്ന്‍ വാതകം പ്രകാശത്തെ ആഗിരണം ചെയ്യുന്നതാണ് അതിന് കാരണം. എങ്കിലും ഗ്രഹത്തിന് ചുറ്റുമുള്ള വളയങ്ങള്‍ നന്നായി പ്രകാശിച്ച് നില്‍ക്കുന്നതായും ചിത്രത്തില്‍ കാണാം. ഇത് ശനി ഗ്രഹത്തിന്റെ ചിത്രത്തിന് വശ്യമായ ഭംഗി നല്‍കുന്നുണ്ടെന്നും നാസ അറിയിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories