Share this Article
News Malayalam 24x7
ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് പാക്കിസ്ഥാന്റെ എഫ്എം റേഡിയോ സ്റ്റേഷനുകളിൽ വിലക്ക്
fm radio station

ഇന്ത്യന്‍ ഗാനങ്ങള്‍ പാക്കിസ്ഥാന്റെ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ വഴി കേള്‍പ്പിക്കുന്നത് നിരോധിച്ചു. പാക്കിസ്ഥാന്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റേതാണ് (പിബിഎ) ഉത്തരവ്. സംഘര്‍ഷ കാരണങ്ങളാലാണ് തീരുമാനമെന്ന് പാക്കിസ്ഥാന്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. പാക്കിസ്ഥാന്റെ നീക്കം പാകിസ്ഥാന് തന്നെ തിരിച്ചടിയാകുമെന്ന് സമൂഹമാധ്യമങ്ങളിലെ ആക്ഷേപം. നടപടി പാക്കിസ്ഥാന്‍ റേഡിയോ സ്റ്റേഷനുകളുടെ ശ്രോതാക്കളില്‍ വന്‍ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാനിലെ നടീനടന്മാരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇന്ത്യ വിവിധ യുട്യൂബ് ചാനലുകള്‍ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories