ന്യൂഡൽഹി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോൾ പിരിവ് തടഞ്ഞതിനെതിരായ ദേശീയ പാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരന്‍മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ട്. ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തൃശ്ശൂർ പാലിയേക്കരയിൽ ഒരു മാസത്തേക്ക് ടോൾ പിരിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. ഒരു മാസത്തേക്കാണ് ഹൈക്കോടതി ടോള്‍പിരിവ് വിലക്കിയത്. റോഡ് ഉടനെ നേരെയാക്കണമെന്നും കുരുക്കും അഴിക്കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.