Share this Article
News Malayalam 24x7
രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കി
The accused in the Ranjeet Srinivasan murder case filed an appeal in the High Court

ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഹൈക്കോടതിയിൽ  അപ്പീല്‍ നല്‍കി. കേസിലെ എല്ലാ പ്രതികള്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയത്. ആകെ 15 പേരാണ് കേസിലെ പ്രതികള്‍. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയായായിരുന്നു കേസില്‍ ശിക്ഷ വിധിച്ചത്. ശിക്ഷാവിധിക്ക്  പിന്നാലെ ജഡ്ജിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories