Share this Article
News Malayalam 24x7
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഇന്ന് വയനാട്ടിലെത്തും
Union Forest and Environment Minister Bhupendra Yadav will visit Wayanad today

വന്യജീവി ആക്രമണം തുടുരന്നതിനിടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഇന്ന് വയനാട്ടിലെത്തും. കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്, പാക്കം സ്വാദേശി പോള്‍,വാകേരി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകള്‍ മന്ത്രി സന്ദര്‍ശിക്കും. നാളെ മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയില്‍ ഉന്നതലയോഗവും ചേരും.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും മന്ത്രി പങ്കെടുക്കും. അതേസമയം ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യം പന്ത്രണ്ടാം ദിനത്തിലേക്ക് കടന്നു. ആന കര്‍ണാടക വനമേഖലയില്‍ തുടരുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories