തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികളും സിനിമാപ്രേമികളും ഉൾപ്പെടെ ആകാംഷയോടെ കാത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം, 'കണ്ടും മിണ്ടിയും ഇരുവർ' സംപ്രേഷണം കേരളവിഷൻ ന്യൂസിൽ. ഇന്ന് വൈകീട്ട് 6 മണിക്കാണ് ടെലികാസ്റ്റ്. രാത്രി 10 മണിക്ക് പുനഃസംപ്രേഷണവും ഉണ്ടാകും.മനോഹാരിത ഒട്ടും നഷ്ടപ്പെടാതെ HD ദൃശ്യമിഴിവോടെ ചാനൽ നമ്പർ 805ൽ അഭിമുഖം കാണാം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖത്തിൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്.പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും സർക്കാരിൻ്റെ പ്രവർത്തനങ്ങളും നടനുമായി പങ്കുവയ്ക്കുമ്പോൾ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭാവമാകും സമ്മാനിക്കുക. രണ്ട് പാരമ്പര്യങ്ങൾ മുഖാമുഖം വരുന്നുവെന്ന ആമുഖത്തോടെ പുറത്തുവന്ന ടീസർ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ആക്ഷൻ പടങ്ങളാണ് തനിക്ക് ഇഷ്ടമെന്ന് പിണറായി വിജയൻ മോഹൻലാലിനോട് പറയുന്നതും, മോഹൻലാലിൻ്റെ കഥാപാത്രങ്ങളെ കുറിച്ചുള്ള രസകരമായ അനുഭവങ്ങളും പിണറായി വിജയൻ മോഹൻലാലിലോട് പങ്കുവയ്ക്കുന്നതും റീസറിലുണ്ടായിരുന്നു. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ, പരസ്പരം കണ്ടും മിണ്ടിയും ഇരുവരും കടന്നുവന്ന ജീവിത വിശേഷങ്ങൾ ഈ ഇൻ്റർവ്യൂവിലൂടെ പങ്കുവയ്ക്കുന്നുണ്ട്.