Share this Article
News Malayalam 24x7
മകനെപ്പോലെയല്ല മകന്‍ തന്നെ, ആഗ്രഹ സാഫല്ല്യത്തിന് സത്യപ്രതിജ്ഞാ വേദിയിലെത്തി സതീശനെയും രാഹുലിനെയെയും പ്രിയങ്കയെയും കെട്ടിപ്പിടിച്ച് അമ്മാളു അമ്മ
വെബ് ടീം
posted on 18-05-2026
1 min read
AMMALUAMMA

തിരുവനന്തപുരം:രാവിലെ മുതല്‍ തന്നെ വി.ഡി. സതീശന്റെ ചിത്രവും കൈയിലേന്തി സെൻട്രൽ സ്റ്റേഡിയത്തിലെ സദസ്സിന്റെ  മുന്‍നിരയില്‍ ഒരമ്മയുണ്ടായിരുന്നു.ഒരമ്മയും മകനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ പിന്തുടർച്ചയുമായി. പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധം സത്യപ്രതിജ്ഞാ വേദിയിലും തുടരുകയാണ് മുഖ്യമന്ത്രി വി ഡി സതീശനും അമ്മാളു അമ്മയും. സത്യപ്രതിജ്ഞയ്ക്ക് എത്തിയ വിഡി സതീശന്‍ വാരിപ്പുണര്‍ന്നാണ് ആ അമ്മയെ സ്വീകരിച്ചത്.

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും വി ഡി സതീശന്റേയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വേദിയില്‍ തിളങ്ങിയ അമ്മാളു അമ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാകുകയാണ്. മകനെപ്പോലെയല്ല മകന്‍ തന്നെയാണ് തനിക്ക് സതീശനെന്ന് പറഞ്ഞ് ഏറെ വികാരധീനയായാണ് അമ്മാളു അമ്മ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. സീത ലക്ഷ്മി അമ്മാള്‍ എന്നാണ് അമ്മാളു അമ്മയുടെ യഥാര്‍ഥ പേര്. സ്‌നേഹത്തോടെ അമ്മാളു അമ്മ എന്ന് വിളിച്ചത് വി ഡി സതീശനാണ്.മുഖ്യമന്ത്രി വി.ഡി. സതീശനും അമ്മാളു അമ്മയും തമ്മിലുള്ളത് വര്‍ഷങ്ങളുടെ ആത്മബന്ധമാണ്. 2018ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാംപിലെത്തി തന്നെ ചേര്‍ത്ത് പിടിച്ച വി ഡി സതീശനെ ഇന്നും അമ്മ ഓര്‍ക്കുന്നു. മക്കളില്ലാത്ത ആ അമ്മയ്ക്ക് സതീശന്‍ മകനാണെന്നും അമ്മാളു അമ്മ പറയുന്നു. സത്യപ്രതിജ്ഞ വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിയ അമ്മാളു അമ്മയെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories