ദുബായ്: ഗൾഫ് മേഖലയിലെ ആക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യ.രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കണം. സംയമനം പാലിക്കണമെന്നും ഇന്ത്യ. അതേ സമയം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഇറാൻ ആക്രമിച്ചു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു എന്നടക്കം വിശദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ ആക്രമണം നടന്നതായി കുവൈത്ത് അറിയിക്കുന്നുണ്ട്. ഡ്രോൺ ആക്രമണം നടന്നതായാണ് കുവൈറ്റ് അറിയിക്കുന്നത്. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ടെൽ അവീവിലെ ഇറാൻ ആക്രമണത്തിൽ 54പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. അവശിഷ്ടങ്ങൾ ദുബായിലിലും വീണതായി റിപ്പോർട്ട്. അതേ സമയം പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് 'ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടേക്കാം' എന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയൻ പരമോന്നത നേതാവ് 'ജീവനോടെയുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ കൈവശത്തെ വജ്രായുധമായ ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തയാറെടുക്കുകയാണെന്ന് റിപോർട്ടുണ്ട്