Share this Article
News Malayalam 24x7
ഹൂതികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ജി-7 രാജ്യങ്ങള്‍
G7 Urges Iran to Cease Support for Houthis Amid Maritime Security Concerns

യമനില്‍ ഹൂതികളും സൗദി പിന്തുണയുള്ള സര്‍ക്കാര്‍ സേനയും തമ്മില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഹുതികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ജി- 7 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. സൗദിക്കെതിരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ജി- 7 വിദേശകാര്യമന്ത്രിമാരുടെ യോഗം അപലപിച്ചു. സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണം ഈര്‍ജസുരക്ഷക്ക് ഭീഷണിയാണെന്നും യോഗം വ്യക്തമാക്കി.

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണം അവസാനിപ്പിക്കാനും യോഗം ആവശ്യപ്പെട്ടു. അമേരിക്ക,ബ്രിട്ടന്‍.കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഹൂതികളെ നേരിടാന്‍ സഹായിക്കണമെന്ന സൗദിയുടെ ആവശ്യം അമേരിക്ക നിരസിച്ചെങ്കിലും ബ്രിട്ടന്‍ സഹായം വാഗ്ദാനം ചെയ്തു. സൗദിക്ക് ആകാശത്ത് യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറക്കുന്ന വിമാനം നല്‍കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണം അറിയിച്ചു. ഹൂതി ആക്രമണം ചെറുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ചെങ്കടലില്‍ യുദ്ധക്കപ്പലുകളെ നിയോഗിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories