Share this Article
News Malayalam 24x7
എല്ലാവരും ലോകകപ്പ് ആവേശത്തിലായിരിക്കുന്ന ഈ ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്; ഒഴിവാക്കാനാകാത്ത സാഹചര്യം,തുടരുമെന്ന് കെഎസ്ഇബി
വെബ് ടീം
posted on 18-06-2026
1 min read
PINARAYI VIJAYAN

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബി. വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ് നിയന്ത്രണം. ജൂണിൽ പ്രതീക്ഷിച്ച മഴ കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിയന്ത്രണം തുടരുമെന്ന് സൂചന നൽകി കെഎസ്ഇബിയുടെ വാർത്താക്കുറിപ്പ്.

ജൂൺ 30 വരെ വൈകീട്ട് 6നും രാത്രി 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. കാലവർഷം ആരംഭിച്ചിട്ടും എൽ നിനോ പ്രതിഭാസത്തിൻ്റെ സ്വാധീനഫലമായി മഴയെ ബാധിച്ചതും മഴ ആവശ്യത്തിന് ലഭിക്കാതിരുന്നതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബി വിശദീകരണം നൽകിയത്. ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടർന്ന് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ലോകകപ്പ് നടക്കുന്ന വേളയിലെ വൈദ്യുതി നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിമർശനവുമായി നിരവധി യുവാക്കൾ അടക്കം രംഗത്തെത്തിയിരുന്നു. എല്ലാവരും ലോകകപ്പ് ആവേശത്തിലായിരിക്കുന്ന ഈ ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories