Share this Article
News Malayalam 24x7
ബിജെപി നേതാവുൾപ്പെടെ മൂന്നുപേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി; നടുക്കുന്ന സംഭവം ഛത്തീസ്ഗഡിൽ
വെബ് ടീം
posted on 18-06-2026
1 min read
car fire

കോറിയ: ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു. ഛത്തീസ്ഗഡിലെ നൗഗയിൻ ഗ്രാമത്തിലാണ് സംഭവം. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്), അദ്ദേഹത്തിന്റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ആണ് സംഭവം.

ചൊവ്വാഴ്ച രാത്രി കോറിയ ജില്ലയിൽ സോൻഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ  നൗഗയിൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്യുവി ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. ഭരത് സിംഗ് വാഹനത്തിനുള്ളിൽ വെച്ച് തന്നെ മരിച്ചു. നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മായങ്ക് സിംഗ് എന്നയാൾ ഗുരുതരാവസ്ഥയിൽ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories