പാരിസ്: ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും തരംഗമാകുന്നു.ഫ്രാൻസിലെ എവിയൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള മറ്റ് ലോക നേതാക്കളോടൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കായി തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്കിടെ, ‘ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ആളുകളാണ് നമ്മൾ’ എന്ന് മെലോണി മോദിയോട് പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ ജനപ്രീതിയെക്കുറിച്ച് മോദി സൂചിപ്പിച്ചപ്പോഴായിരുന്നു മെലോണിയുടെ പ്രതികരണം.2025-മെയ് മാസത്തിൽ പ്രധാനമന്ത്രി മോദിയുടെ റോം സന്ദർശന വേളയിൽ അദ്ദേഹം മെലോണിക്ക് പാർലെയുടെ 'മെലഡി' ചോക്ലേറ്റ് പാക്കറ്റ് സമ്മാനിച്ചത് ട്രെൻഡിന് വലിയ പ്രചാരം നൽകിയിരുന്നു. "വളരെ വളരെ നല്ല മിഠായി" എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആ വീഡിയോ മെലോണി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
മുൻപ് 2024-ൽ മോദിയുമൊത്തുള്ള സെൽഫി പങ്കുവെച്ചപ്പോഴും 2025-ലെ ജി-7 ഉച്ചകോടിക്കിടെ 'മെലോഡി ടീമിൽനിന്നുള്ള അഭിവാദ്യങ്ങൾ' എന്ന പേരിൽ വീഡിയോ പങ്കുവെച്ചപ്പോഴും മെലോണി ഈ പേര് ഉപയോഗിച്ചിരുന്നു.
മോദിയും മെലോണിയും തമ്മിൽ കൂടിക്കാണുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം