Share this Article
News Malayalam 24x7
വീണ്ടും മഴ വരുന്നു, അടുത്ത രണ്ട് ദിവസം മഞ്ഞ മുന്നറിയിപ്പ്
വെബ് ടീം
posted on 12-08-2026
1 min read
rain alert

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. അടുത്ത രണ്ട് ദിവസം മഴ ജാഗ്രത നിർദേശം. നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ അലർട്ട് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories