Share this Article
News Malayalam 24x7
ബസ് കാത്തുനിന്ന 19കാരിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, പരാതി, നടുക്കുന്ന സംഭവം പാൽഘറിൽ
വെബ് ടീം
posted on 11-08-2026
1 min read
rape

പാൽഘർ: ബസ് കാത്തുനിന്ന 19കാരിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ   പാൽഘർ ജില്ലയിലെ തലസാരി താലൂക്കിൽ തിങ്കളാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്.സുഹൃത്തിനൊപ്പം ഹൈവേയ്ക്ക് സമീപം ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെയാണ് രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ ബംഗ്ലാവിലെത്തിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ ആറുപേർക്കെതിരെ തലസാരി പൊലീസ് കേസെടുത്തു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതിനിടെ, യുവതിയുടെ മൊഴിയുൾപ്പെടെ വിശദമായി പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories