Share this Article
News Malayalam 24x7
കൊളംബിയ ഭൂകമ്പം: മരണസംഖ്യ 250 കടന്നു, 2700-ലധികം ആളുകളെ കാണാതായതായി റിപ്പോർട്ട്
7.4 Magnitude Colombia Earthquake

കൊളംബിയയിലുണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ ഉയരുന്നു. മരണസംഖ്യ 250 കടന്നു, 2700 പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ സമയം ഓഗസ്റ്റ് 10 തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.  ഭൂനിരപ്പിൽ നിന്ന് 103 കിലോമീറ്റർ ആഴത്തിലുണ്ടായ ഭൂചലനത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സൈന്യത്തിന്റെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ ദുരന്തബാധിത മേഖലകളിൽ തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ ഗവൺമെന്റ് നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories