Share this Article
News Malayalam 24x7
നേമത്തേക്ക് വരൂ..; ബിജെപിയ്‌ക്കെതിരെ പോരാടൂ; വി.ഡി.സതീശനെ മല്‍സരത്തിന് വെല്ലുവിളിച്ച് വി. ശിവന്‍കുട്ടി‌
വെബ് ടീം
posted on 29-01-2026
1 min read
v sivankutty

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ  നേമത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഘപരിവാറിനെതിരെ പോരാടുന്ന വലിയ 'യോദ്ധാവായി' സ്വയം പറയുന്നയാളാണ് വിഡി. സതീശന്‍.

ശരിക്കും ഒരു സംഘപരിവാര്‍ വിരുദ്ധനാണെങ്കില്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഒരിക്കല്‍ വിജയിച്ച നേമം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അദ്ദേഹം തയ്യാറാവട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories