സിപിഐഎം നേതാവ് ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി ഇപിയുടെ ബന്ധു ശ്യംജിത്ത്. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇപി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നാണ് ആരോപണം. തുര്‍ന്ന് ഈ തുക വൈദേകം റിസോട്ടില്‍ ചെലവഴിച്ചതായും ശ്യാംജിത്ത് ആരോപിക്കുന്നു. ഫെയിസ് ബുക്കിലൂടെയാണ് ഗുരുതര ആരോപണം.. ഇപിയുടെ കൈപ്പടയിലുള്ളതെന്ന് ചൂണ്ടിക്കാട്ടി പണമിടപാടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന നോട്ട് ബുക്കിന്റെ ചിത്രവും ശ്യാംജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. താന്‍ജിവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന കുറിപ്പോടെയായിരുന്നു ഫെയ്‌സ് ബുക്കിലെ പോസ്റ്റ്. എന്നാല്‍ വാര്‍ത്തകള്‍പ്രചരിച്ചതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഒടുവിൽ മറുപടിയുമായി ശ്യാംജിത്ത് വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടു. ആരോപണമുന്നയിച്ച പോസ്റ്റ് തന്റെ അറിവോടെ അല്ലെന്നും അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വിശദീകരണം..