അധോലോക കുറ്റവാളികൾ യുഎസിൽ പിടിയിൽ. കുറ്റവാളികളായ ഹിമാൻഷു ഭാവുവും നീരജ് ഫരീദ്പുരിയയുമാണ് യുഎസിൽ FBIയുടെ പിടിയിലായത്. യുഎസ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ സഹായത്തോടെ ലാസ് വെഗാസിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകം, വധശ്രമം, വ്യവസായികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടൽ തുടങ്ങി 18-ലധികം ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ഡൽഹിയിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിലുണ്ടായ വെടിവെപ്പ്, പ്രമുഖ യൂട്യൂബർ എൽവിഷ് യാദവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം എന്നിവയിലും ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനും തുടർന്ന് വിചാരണ ചെയ്യാനുമുള്ള നിയമനടപടികൾ കേന്ദ്ര ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്.