നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തിങ്കാളാഴ്ച്ച കോടതി പരിണഗണിക്കും. കോടതിയിൽ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പൊലീസ് നീക്കം. ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിലാണ് പൊലീസ് എതിർപ്പറിയിക്കുക. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ നിർണ്ണായക തെളിവുകൾ ലഭിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കുക. അപകടസമയത്ത് സുഹൈൽ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്. ഇതിനായുള്ള നിർണ്ണായക തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലും കൂടുതൽ തെളിവെടുപ്പുകളും പൂർത്തിയാക്കേണ്ടതുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.