Share this Article
News Malayalam 24x7
ഷിമോഗയില്‍ ബസിന് തീപിടിച്ചു
Shimoga Bus Fire

തീപിടിത്തത്തിൽ നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്ന സമയത്തുതന്നെയാണ് തീ ആളിപ്പടർന്നതെങ്കിലും, ഡ്രൈവർ അടക്കമുള്ള 40 പേർക്കും തലനാരിഴയ്ക്ക് രക്ഷപ്പെടാൻ സാധിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.


തീപിടിത്തത്തിൽ ബസ് പൂർണ്ണമായും കത്തി നശിച്ചു. പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും ബസ് പൂർണ്ണമായും അഗ്നിക്കിരയായതിന്റെ ഭീകരത വ്യക്തമാണ്. സംഭവത്തെക്കുറിച്ചും അപകടകാരണത്തെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories