Share this Article
News Malayalam 24x7
BJPയില്‍ തെരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് പി.സി ജോര്‍ജ്
PC George

ബിജെപിയില്‍ തെരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ നാലരക്കൊടി രൂപ ബിജെപി നേതൃത്വം നല്‍കിയിരുന്നുവെന്നും ബിജെപി നേതൃത്വം അനുവദിച്ച പണം നേതാക്കള്‍ തട്ടിയെടുത്തുവെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. കഴിഞ്ഞ മാസം എരുമേലിയില്‍ നടന്ന പ്രസംഗത്തിലാണ് പിസി ജോര്‍ജ് തട്ടിപ്പിനെ കുറിച്ച് പരാമര്‍ശിച്ചത്. പൂഞ്ഞാറിലേക്ക് നാലരക്കൊടി രൂപ ബിജെപി നേതൃത്വം നല്‍കിയിരുന്നുവെന്നും ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ലെന്നും പി സി ജോര്‍ജ് വെളിപ്പെടുത്തി. ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തത്. നാല് കോടി 45 ലക്ഷം രൂപ ചിലവായെന്ന് കാണിച്ച് തെഞ്ഞെടുപ്പിന് ശേഷം തനിക്ക് കണക്ക് തന്നു. തന്ന കണക്ക് കാണിച്ചാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നാണക്കേട് ഉണ്ടാകുമെന്നും പിസി ജോര്‍ജ് പരിഹസിച്ചു. ഒരു ബൂത്തില്‍ 31,000 രൂപ കൊടുക്കണം എന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. പണം എവിടെ പോയെന്ന് തനിക്കറിയില്ല. ബിജെപി പണം ഉപയോഗിച്ച് എല്ലാവരും കാര്‍ പുതിയത് വാങ്ങിക്കുകയാണ്. ബിജെപിയുടെ പണം ഉപയോഗിച്ച് കാര്‍ മേടിച്ചാല്‍ കാറിടിച്ചു പോകുമെന്നും പിസി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories