Share this Article
News Malayalam 24x7
വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടില്ല, നേതാക്കൾ 'പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്': കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
വെബ് ടീം
8 hours 5 Minutes Ago
1 min read
SUNNY JOSEPH

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ വിവാദ പ്രസ്താവന നടത്തരുതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ദേശീയ തലത്തിൽ പോരാട്ടത്തിലാണ് നേതാക്കളെന്നും അവർക്ക് തലവേദനയുണ്ടാക്കരുതെന്നും വിവാ​ദ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം നേതാക്കൾക്കെതിരെ പ്രായോഗിക തീരുമാനങ്ങൾ സർക്കാർ എടുത്തിട്ടുണ്ട്. പാർട്ടിയും സർക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കണം. കൃത്യമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും പക്വതയാർന്ന തീരുമാനമാണ് ഈ കാര്യത്തിൽ പാർട്ടി എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാര്‍ട്ടിയിലെ അച്ചടക്കം പാലിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും, സംഘടനയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും ഇത്തരം പ്രസ്താവനകളുമായി മുന്നോട്ട് പോകുന്നവര്‍ക്കെതിരെ അന്വേഷണം നടത്താനും കര്‍ശന നടപടികൾ സ്വീകരിക്കാനും പാര്‍ട്ടി തയ്യാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ എൽഡിഎഫ് ഗവൺമെൻ്റ് ആണ്. വില കൂടിയ വൈദ്യുതിയാണ് വാങ്ങിക്കുന്നത്. 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചൽ പ്രദേശ് ഗവൺമെൻ്റിനോടാണ് വാങ്ങുന്നത്. രണ്ട് ഗവൺമെൻ്റുകൾ തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റു ഏജൻസികളോ കമ്മീഷനോ ഇല്ല. നിലവിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories