Share this Article
News Malayalam 24x7
പശ്ചിമേഷ്യന്‍ കടലില്‍ കപ്പലിനും ടഗ്‌ബോട്ടിനും നേരെ ആക്രമണം
Vessel and Tugboat Attacked in West Asian Waters

പശ്ചിമേഷ്യന്‍ കടലില്‍ കപ്പലിനും ടഗ്‌ബോട്ടിനും നേരെ ആക്രമണം. യുഎഇ തീരത്ത് കോര്‍ഫക്കാന് സമീപം ടഗ്‌ബോട്ടിന് നേരെ ഡ്രോണ്‍ ആക്രമണം. ടഗില്‍ രണ്ട് അജ്ഞാത വസ്തു ഇടിച്ചെന്ന് ബ്രിട്ടീഷ് മാരിടൈം ഏജന്‍സി അറിയിച്ചു. ടഗിന് കാര്യമായ തകരാര്‍ സംഭവിച്ചു. ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. യെമന്‍ തീരത്ത് ടാങ്കറിന് നേരെ ആക്രമണമുണ്ടായി. യെമന്‍ നഗരമായ അല്‍ മുകല്ലക്ക് സമീപം എല്‍എന്‍ജി ടാങ്കര്‍ ചെറുബോട്ടിലെത്തിയ സംഘം ആക്രമിച്ചു.ഏഴ് പേര്‍ ബോട്ടിലുണ്ടായിരുന്നതായി ബ്രിട്ടീഷ് മാരിടൈം ഏജന്‍സി അറിയിച്ചു. സംഘം ടാങ്കറിന് നേരെ രണ്ട് തവണ വെടിയുതിര്‍ത്തു. ടാങ്കറിലെ സുരക്ഷാ സഘം തിരിച്ച് വെടിയുതിര്‍ത്തതോടെ ബോട്ട് ഗതിമാറി സഞ്ചരിച്ചതായും ഏജന്‍സി വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories