നെടുമ്പാശ്ശേരി വാഹനാപകടത്തില് പ്രതികരണവുമായി പ്രതി സുഹൈലിന്റെ അമ്മ നൂഹ. നഷ്ടമായത് വിലപ്പെട്ട മൂന്ന് ജീവനുകളാണ്. മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാനാവില്ല. ഒട്ടേറെ അസത്യങ്ങള് പ്രചരിക്കുന്നുണ്ടെന്നും നിയമപരമായി കാര്യങ്ങള് മുന്നോട്ട് പോകട്ടെയെന്നും നൂഹ സജീവ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് നൂഹ സജീവിൻ്റെ പ്രതികരണം.