Share this Article
News Malayalam 24x7
ഇറ്റലിയിൽ സമരം ശക്തം: മിലാനിൽ പ്രതിഷേധം അക്രമാസക്തമായി
Protests Escalate in Italy

ഫ്രാൻസിന് പിന്നാലെ ഇറ്റലിയിലും സമരം ശക്തം.ജീവിത ചെലവിലെ വർധന, പൊതുസേവനങ്ങളുടെ നിലവാരമില്ലായ്മ എന്നിവ ഉയർത്തിയാണ് സമരം. മിലാനിലെ ഗോത്തിക് കത്തീഡ്രലിലേക്ക് പ്രതിഷേധകരുടെ കല്ലേറുണ്ടായി. സമരക്കാരെ ജലപീരങ്കിയും ടിയര്‍ഗ്യാസും ഉപയോഗിച്ചാണ് പൊലീസ് നേരിടുന്നത്. നിരവധി പ്രതിഷേധക്കാരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പലയിടത്തും സമരം അക്രമാസക്തമായി.മിലാനില്‍ ഒട്ടുമിക്ക കടകളും അടഞ്ഞ് കിടക്കുകയാണ്. മെട്രോ സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. നിരവധിപ്പേര്‍ക്ക് അക്രമ സംഭവങ്ങളില്‍ പരിക്കേറ്റു. ഇറ്റലിയില്‍ എത്തിയ വിനോദ സഞ്ചാരികളും നഗരങ്ങളില്‍ നിന്ന ഒഴിഞ്ഞ് പോകുന്ന സാഹചര്യമുണ്ടായി.പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ നഗരങ്ങളെ യുദ്ധക്കളമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജീന മെലോണി പറഞ്ഞു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമാകുന്ന സമരം ജിയോര്‍ജീന മെലോണിക്ക് പ്രതിസന്ധിയായാണ് വിലയിരുത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories