Share this Article
News Malayalam 24x7
ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രമണ്യന്‍ ശങ്കരന്‍ നമ്പൂതിരി
Areekkara Subrahmanyan Sankaran Namboothiri

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രമണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി എ.ദാമോദരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. അരീക്കര സുബ്രമണ്യന്‍ ശങ്കരന്‍ നമ്പൂതിരി അഞ്ച് വര്‍ഷമായി തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ട്. അഞ്ച് തവണ ശബരിമല മേല്‍ശാന്തി സ്ഥാനത്തിനായി അപേക്ഷിച്ചിട്ടുണ്ട്. മുന്‍പ് മൂന്ന് തവണ ലിസ്റ്റിലും ഉണ്ടായിരുന്നു. ഇപ്പോഴാണ് ഭഗവാനേ സേവിക്കാന്‍ അനുഗ്രഹമുണ്ടെയതെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ ദാമോദരൻ നമ്പൂതിരി പയ്യോളി കീഴൂർ ശിവക്ഷേത്രത്തിൽ മേൽ ശാന്തിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories