കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊൽക്കത്തയിൽ 17 പേർക്ക് ദാരുണാന്ത്യം. നോർത്ത് കൊൽക്കത്തയിലെ ചോർബഗാൻ സർബോജനിൻ ദുർഗാപൂജ പന്തലിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്.