ചെന്നൈയില് കനത്ത മഴ. 2023 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. മധ്യ ചെന്നൈയില് രാത്രിയോടെ ആരംഭിച്ച മഴയില് നിരവധി റോഡുകളില് വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. പല ഇടങ്ങളിലും 350 മില്ലി മീറ്ററിലധികം മഴയാണ് ലഭിച്ചത്. പേരമ്പൂര്, വേലാച്ചേരി, മണലി, അമ്പത്തൂര് മേഖളകളില് വീടുകളില് അടക്കം വെള്ളം കയറി. മന്ത്രി ആദവ് അര്ജുന പുലര്ച്ചെ ദുരിത ബാധിത പ്രദേശങ്ങള് സന്ദര്ശിച്ച് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്ത നിവാര സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദുരമന്തബാധിത മേഖലളില് വിന്യസിച്ചിട്ടുണ്ട്. 2023 ഡിസംബറിലുണ്ടായ ചുഴലിക്കാറ്റിന് ശേഷം ആദ്യമായാണ് ചെന്നൈയില് ഇത്രയും കനത്ത മഴ പെയുന്നത്.